എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ കോട്ടപ്പുറം കരയിൽ ആലങ്ങാട് വില്ലേജിൽ പെരുംന്തോട്ടത്ത് ഇല്ലം വകയുള്ള വളരെ പുരാതനമായ ശ്രീ കൃഷ്ണ ക്ഷേത്രമാണ് കോട്ടപ്പുറം ശ്രീ കൃഷ്‌ണപുരം സന്താന ഗോപാലമൂർത്തി ക്ഷേത്രം, സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് സന്താനഭാഗ്യമേകി കുടികൊള്ളുന്ന ശ്രീ കൃഷ്ണൻ ഇവിടെ സന്താന ഗോപാലമൂർത്തി ഭാവത്തിൽ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു നിലകൊള്ളുന്നു,
ചൈതന്യ സ്വരുപനായ സാക്ഷാൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയും, തുല്യപ്രാധ്യനത്തോടെ ക്ഷേതാങ്കണത്തിൽ ഉണ്ട്,ക്ഷേത്രത്തിൽ സന്താന ഗോപാലമൂർത്തിയെ കൂടാതെ, ഗണപതി, ശിവൻ, ഭദ്ര്യകാളി എന്നി പ്രതിഷ്ഠകളും ഉണ്ട്..എല്ലാ മലയാള മാസത്തിന്റെ ആദ്യ വ്യാഴാഴ്ച നടത്തിവരുന്ന സന്താന ഗോപാല പൂജ ക്ഷേത്രത്തിലെ പ്രധാനപെട്ട വഴിപാടുകളിൽ ഒന്നാണ് മകര മാസത്തിലെ ചോതി നക്ഷത്രത്തിൽ കോടിയേറി,തിരുവോണം നക്ഷത്രത്തിൽ ആറാട്ടോട് കൂടി പ്രൗഡഗംഭീരമായി ആഘോഷിക്കുന്നതാണ് ക്ഷേത്രത്തിലെ ഉത്സവം, കൂടാതെ 50 ആണ്ടുകൾ പിന്നിട്ട വൃശ്ചിക മാസത്തിലെ രണ്ടാം ശനിയാഴ്ച, ആലങ്ങാട് യോഗം ശ്രീ ധർമ്മ ശാസ്താ ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവവും, ശ്രീ കൃഷ്ണ ജന്മാഷ്ടമിയും ഏറെ പ്രാധ്യന്യത്തോടെ ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നു “സന്താനഗോപാലമൂർത്തിയെ വണങ്ങി 12 ആഴ്ച മുടങ്ങാതെയുള്ള വഴിപാടുകൾ നടത്തിയാൽ ഫലം സുനിശ്ചിതമാണെന്നാണ് വിശ്വാസം.
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor.